Skip to main content

ഇതര സംസ്ഥാനക്കാരുടെ മലയാളം 'പരീക്ഷ' ഇന്ന്.

 

കാക്കനാട് : ഇതര സംസ്ഥാനക്കാരെ മലയാളത്തിൽ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ
കേരള സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടപ്പിലാക്കി വരുന്ന ചങ്ങാതി പദ്ധതിയുടെ രണ്ടാം ഘട്ടം പഠനം പൂർത്തിയാക്കിയ പഠിതാക്കളുടെ പരീക്ഷ (മികവുത്സവം) 19 ന് ഞായറാഴ്ച നടക്കും.എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരി പഞ്ചായത്തിലാണ് രണ്ടാം ഘട്ടത്തിൽ ചങ്ങാതി പദ്ധതി നടപ്പിലാക്കിയത്. പഠിതാക്കളെ കണ്ടെത്താനായി
നടത്തിയ സർവ്വേയിൽ 140 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരിൽ അധികം പേരും ബംഗാളിൽ നിന്നുള്ളവരാണ്.
പഠിതാക്കൾ താമസിക്കുന്ന ക്യാമ്പുകളിലും, വായനശാലകളിലും എത്തി 4 ഇൻസ്ട്രക്ടർമാരുടെ നേതൃത്വത്തിൽ
വൈകുന്നേരം 7 മുതൽ ക്ലാസ്സുകൾ നൽകിയിരുന്നു. നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ പിന്തുണയോടെ യാണ് പദ്ധതി
നടപ്പിലാക്കിയത്.ഞായറാഴ്ച നടക്കുന്ന പരീക്ഷ എഴുതാൻ
105 പഠിതാക്കൾ തയ്യാറായിട്ടുണ്ട്. രാവിലെ 10 മുതൽ 01 വരെയാണ് പരീക്ഷ സമയം. ജി എൽ പി എസ് പൊയ്ക്കാട്ടുശ്ശേരി, മേയ്ക്കാട് അംഗനവാടി, നെടുമ്പാശ്ശേരി വായനശാല എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.
പരീക്ഷ വിജയിക്കുന്നവർക്ക് സംസ്ഥാന സാക്ഷരത മിഷൻ സർട്ടിഫിക്കറ്റ് നൽകും. മാതൃക പദ്ധതിയായി ഒന്നാം ഘട്ടത്തിൽ പെരുമ്പാവൂർ  നഗരസഭയിൽ ചങ്ങാതി പദ്ധതി നടപ്പിലാക്കിയിരുന്നു.

date