Skip to main content

ജനറൽ മാനേജർ (ഫിനാൻസ്) ഒഴിവ്

തൃശ്ശൂർ ജില്ലയിൽ സർക്കാർ സ്ഥാപനത്തിൽ ജനറൽ മാനേജർ (ഫിനാൻസ്) തസ്തികയിൽ സ്ഥിരം ഒഴിവുണ്ട്. എഫ്.സി.എം.എയുടെ എഫ്.സി.എ യോഗ്യത വേണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഇന്ത്യയുടേയോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റസ് ഇന്ത്യയുടേയോ അംഗമായിരിക്കണം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ കമ്പനി സെക്രട്ടറിഷിപ്പ് അഭിലഷണീയം. 15 വർഷം പ്രവൃത്തിപരിചയം വേണം. 44640 - 58640 ആണ് ശമ്പള സ്‌കെയിൽ. 18-50 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം) ആണ് പ്രായപരിധി. ഉദ്യോഗാർഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 21നകം ബന്ധപ്പെട്ട പ്രൊഫഷണൽ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.
പി.എൻ.എക്സ്.250/2020

date