Skip to main content

എറണാകുളം അറിയിപ്പുകള്‍

 

വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍; എന്‍ഡ്യൂറന്‍സ്
ടെസ്റ്റ് 22, 23 തീയതികളില്‍

കൊച്ചി: ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 501/17), എന്‍.സി.എ-എസ്.സി (കാറ്റഗറി നം.197/18), എന്‍.സി.എ-എച്ച്.എന്‍ (കാറ്റഗറി നമ്പര്‍ 202/18) എന്‍.സി.എ-എസ്.സി.സി.സി (കാറ്റഗറി നമ്പര്‍ 065/18) തസ്തികകള്‍ക്ക് യഥാക്രമം 2019 നവംബര്‍ 29, ഡിസംബര്‍ 12 തീയതികളില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുളള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജനുവരി 22, 23 തീയതികളിലായി ചെറായി ബീച്ച് റോഡില്‍ നടത്തും.
ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കേണ്ടതും, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡുമായി (ഒറിജിനല്‍) രാവിലെ ആറിന് എഡ്യൂറന്‍സ് ടെസ്റ്റിന് ചെറായി ബീച്ച് റോഡില്‍ (ജനകീയ വായനശാലയ്ക്ക് സമീപം) എത്തിച്ചേരണം.  

താത്കാലിക നിയമനം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡിഎന്‍ബി കോഴ്‌സിന്റെ ഭാഗമായുളള ലൈബ്രറിയിലേക്ക് സ്റ്റാറ്റിറ്റിഷനെ താത്കാലികമായി നിയമിക്കുന്നു. എം.എസ്.സി ബയോ സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സ് യോഗ്യതയുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയുമായി ജനുവരി 23-ന് രാവിലെ 11-ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്‍ വൈറ്റില മേഖല ഓഫീസ് പരിധിയില്‍ മരാമത്ത് പണികളുടെ നിര്‍വ്വഹണത്തിനായി സാധുവായ ലൈസന്‍സുളളതും ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉളളവരുമായ കരാറുകാരില്‍ നിന്നും  മത്സര സ്വഭാവമുളള മുദ്രണം ചെയ്ത ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 23-ന് വൈകിട്ട് മൂന്നു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ ജില്ലയിലെ കോതമംഗലം അഡീഷണല്‍ ശിശുവികസ പദ്ധതി കാര്യാലയത്തിലെ 106 അങ്കണവാടികളിലെ ആവശ്യത്തിലേക്കായി കണ്ടിജന്‍സി ഐറ്റം വിതരണം ചെയ്യുന്നതിന് താത്പര്യമുളള ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 23-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-285916.

date