Skip to main content

റോഡ് സുരക്ഷാവാരാചരണത്തിന് സമാപനം 

 

 

 

 

മുപ്പത്തിയൊന്നാമത് ദേശീയ റോഡ് സുരക്ഷ വാരാചരണത്തോടനുബന്ധിച്ച് കോഴിക്കോട് മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിച്ച പരിപാടികള്‍ പൊതുസമ്മേളനത്തോടെ കിണാശ്ശേരിയില്‍ സമാപിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബീരാന് കോയ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍.ടി.ഒ എം.പി സുബാഷ് ബാബു അധ്യക്ഷത വഹിച്ചു. 

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പി.പി രാജന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടമാരായ  ശങ്കര്‍ ആര്‍ എസ്, എസ്. ശങ്കര്‍, കെവി ആര്‍ മോട്ടോര്‍സ് പ്രതിനിധി മക്തൂല്‍ അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു. 

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ ദിലീപ് കുമാര്‍

റോഡ് സുരക്ഷ സന്ദേശം നല്‍കി. റോഡ് സുരക്ഷ മത്സര വിജയികള്‍ക്ക് ആര്‍.ടി.ഒ ഉപഹാരം നല്‍കി. കാലന്റെ വേഷത്തില്‍ പ്രതീകാത്മകമായി റോഡ് സുരക്ഷ ചെക്കിംഗ് നടത്തി. കുട്ടികള്‍ക്കായി സ്ലോ സൈക്കില്‍ റേസ്, യുവാക്കള്‍ക്കായി സ്ലോ മോട്ടോര്‍ സൈക്കിള്‍ റേസ് എന്നിവയും സംഘടിപ്പിച്ചിരുന്നു. 

 

date