Skip to main content

നാഷണല്‍ ലോക് അദാലത്ത്

 

 

 

 

നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസൃതം ഫെബ്രുവരി എട്ടിന് അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തുന്ന നാഷണല്‍ ലോക് അദാലത്ത് ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലും നടക്കുന്നു. അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് കോടതിയുടെ പരിഗണനയിലില്ലാത്ത ചെക്കു സംബന്ധമായ പരാതികള്‍, പണം തിരിച്ചു കിട്ടാനുളള പരാതികള്‍, തൊഴില്‍ തര്‍ക്കങ്ങള്‍, ഇലക്ട്രിസ്റ്റി, വാട്ടര്‍ സംബന്ധമായ പരാതികള്‍, ചെലവിന് കിട്ടാനുളള പരാതികള്‍, മറ്റ് സിവില്‍, ക്രിമിനല്‍ പരാതികള്‍ തുടങ്ങിയവ സമര്‍പ്പിക്കാം. കോഴിക്കോട്, താമരശ്ശേരി താലൂക്കിലുളളവര്‍ കോഴിക്കോട് ജില്ലാ കോടതി കോംപ്ലക്സിലുളള താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മിറ്റിയിലും, വടകര, കൊയിലാണ്ടി താലൂക്കിലുളളവര്‍ അതാത് താലൂക്ക് ലീഗല്‍ സര്‍വ്വീസ്സസ് കമ്മിറ്റിയിലും ജനുവരി 27 നകം പരാതി സമര്‍പ്പിക്കാം.

 

 

date