Skip to main content

ലൈഫ് മിഷൻ അദാലത്ത്: ഗുണം ലഭിച്ചത് പ്രവാസികൾക്ക്

മതിലകം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ലൈഫ് മിഷൻ ഗുണഭോക്താക്കൾക്കായുള്ള അദാലത്തിൽ ഏറ്റവും കൂടുതൽ ഗുണം ലഭിച്ചത് പ്രവാസികളായ തദ്ദേശീയർക്ക്. റേഷൻ കാർഡിൽ പേര് ചേർക്കാൻ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന നിരവധി പ്രവാസികളാണ് അദാലത്തിൽ പങ്കെടുക്കാൻ സിവിൽ സപ്ലൈസിന്റെ സ്റ്റാളിൽ എത്തിയത്. അദാലത്തിൽ പങ്കെടുത്ത മുഴുവൻ പേർക്കും റേഷൻ കാർഡിൽ പേര് ചേർക്കാൻ സാധിച്ചു. ലൈഫ് മിഷനിൽ ഉൾപ്പെടുത്തി അദാലത്തിനെത്തിയ 35 പേരിൽ 19 പേർക്കും പ്രശ്നപരിഹാരം കണ്ടെത്തി തീർപ്പാക്കാനായിട്ടുണ്ട്. പേര് ചേർക്കാത്തവർ, പുതുതായി ചേർക്കേണ്ടവർ, തെറ്റ് തിരുത്തൽ, റേഷൻകാർഡിൽ സ്ഥലം മാറ്റൽ, വീട്ടുപേര് മാറ്റൽ എന്നീ പ്രവർത്തികളാണ് ഇതിലൂടെ പൂർത്തിയാക്കാനായത്. അദാലത്തിൽ പങ്കെടുത്ത് പൂർണമായും തിരുത്തലുകൾ സാധ്യമാകാത്തവർക്ക് സപ്ലൈ ഓഫീസിൽ ഇതിനായി പിന്നീട് സൗകര്യമൊരുക്കും.

date