പഠന ലഹരിക്ക് ഒപ്പം കായിക ലഹരി: വ്യത്യസ്തമായി ഒരു വോളിബോൾ ടൂർണമെന്റ്
പഠന ലഹരിക്ക് ഒപ്പം കായിക ലഹരി. വ്യത്യസ്തമാർന്ന സന്ദേശമുയർത്തി ഒരു വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുകയാണ് കയ്പമംഗലം പഞ്ചായത്തും കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഓഫീസും. ഇതിന്റെ സ്‌കൂൾ തല ടൂർണമെന്റിന് കയ്പമംഗലം ഹിറാ ഇംഗ്ളീഷ് സ്‌കൂളിൽ തുടക്കമിട്ടു. വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമിടയിലെ ലഹരിയുടെ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതിക്ക് അധികൃതർ രൂപം നൽകുന്നത്. ലഹരിക്കെതിരെ വിദ്യാർത്ഥികളെയും യുവജനങ്ങളെയും ബോധവൽക്കരിക്കുക എന്നതാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേഷ് ബാബു ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി ആർ പത്മകുമാർ ലഹരിവിരുദ്ധ സന്ദേശം നൽകി. സമാപന സമ്മേളനത്തിൽ ടൂർണമെന്റിൽ വിജയികളായവർക്ക് ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ സമ്മാനം വിതരണം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ പി എം പ്രവീൺ, വാർഡ് മെമ്പർ സുരേഷ് കൊച്ചുവീട്ടിൽ, സ്‌കൂൾ ചെയർമാൻ പി എ അബ്ദുൽ ഗഫൂർ, പ്രിൻസിപ്പൽ പ്രീത ഗോപൻ എന്നിവർ പങ്കെടുത്തു.
- Log in to post comments