Skip to main content

യുവജന വാർഷികാഘോഷം സമാപന സമ്മേളനം ഇന്ന് (ജനു. 19)

തൃശ്ശൂർ നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജില്ലാതല ദേശീയ യുവജന വാർഷികാഘോഷ സമ്മേളനം ഇന്ന് (ജനുവരി 19) രാവിലെ 10 ന് അയ്യന്തോൾ കോസ്റ്റ് ഫോർഡ് ഹാളിൽ രമ്യ ഹരിദാസ് എം.പി. ഉദ്ഘാടനം ചെയ്യും. തുടർന്ന് ജില്ലയിലെ മികച്ച ക്ലബ്ബായി തിരഞ്ഞെടുക്കപ്പെട്ട മതിലകം ബ്ലോക്കിലെ കൊടൂർ കലാ-കായിക വേദിയ്ക്കുള്ള അവാർഡ് സമർപ്പണം ജില്ലാ കളക്ടർ എസ്.ഷാനവാസ് നിർവ്വഹിക്കും. 'ഇന്റർനെറ്റിനോടുള്ള അമിത ആസക്തിയും പുത്തൻ വെല്ലുവിളികളും' എന്ന വിഷയത്തിൽ നടത്തുന്ന സെമിനാറിൽ റിലേഷൻഷിപ്പ് ഫൗണ്ടേഷൻ ഡയറക്ടർ എസ്.സതീഷ് വിഷയാവതരണം നടത്തും. ജില്ലാ പഞ്ചാായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിക്കും.

date