Skip to main content

അളവ് തൂക്ക നിയമലംഘനം 15 കേസുകൾ രജിസ്റ്റർ ചെയ്തു

അളവ് തൂക്ക നിയമലംഘനത്തിനെതിരെ ജില്ലയിൽ 15 കേസുകൾ രജിസ്റ്റർ ചെയ്തു. ഉപഭോക്താക്കൾക്ക് കൃത്യമായ അളവിലും തൂക്കത്തിലും എണ്ണത്തിലും സാധനങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് തൃശ്ശൂർ ലീഗൽ മെട്രോളജി വകുപ്പിന് കീഴിൽ ജനുവരി 17 ന് രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് ആറ് മണി വരെ രണ്ട് പരിശോധന സ്‌ക്വാഡുകൾ നടത്തിയ മിന്നൽ പരിശോധനയിൽ 15 കേസുകളാണ് രജിസ്റ്റർ ചെയ്തത്. തൃശ്ശൂർ ശക്തൻമാർക്കറ്റ്, വഴിയോര കച്ചവടക്കാർ, മത്സ്യ മാർക്കറ്റുകൾ, ഇറച്ചി വ്യാപാരം തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്.

date