Skip to main content

ബാലാവകാശ സംരക്ഷണം: സംയോജിത ശില്പശാല നടത്തി

ബാലാവകാശ സംരക്ഷണ സംയോജിത ശില്പശാല തൃശൂർ എലൈറ്റ് ഇന്റർനാഷ്ണൽ ഹോട്ടലിൽ ഫസ്റ്റ് അഡിഷ്ണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ ആർ മധുകുമാർ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ മെമ്പർ സിസ്റ്റർ ബിജി ജോസ് അധ്യക്ഷത വഹിച്ചു. ബാലനീതി നിയമവുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിൽ നിലവിലുള്ള എല്ലാ കർത്തവ്യ വാഹകരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ശില്പശാല നടന്നത്. ജില്ലാ തലത്തിലുള്ള ബാലനീതി സംവിധാനത്തിന്റെ പ്രവർത്തനം സമയോചിതമായി ശാക്തീകരിക്കുന്നതിന് ഏകദിന ശില്പശാലകൾ നടത്താൻ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ തീരുമാനിച്ചതിന്റെ ഭാഗമായാണിത്. സംയോജിത ശാക്തീകരണ- പ്രവർത്തന രീതി എന്ന വിഷയത്തിൽ ബാലാവകാശ സീനിയർ ടെക്നിക്കൽ ഓഫീസർ ആൽഫ്രഡ് കെ ജോർജ് ക്ലാസെടുത്തു. പ്രവർത്തന മേഖലയിൽ നേരിടുന്ന ബുദ്ധിമുട്ടുകളും പരിഹാരം കണ്ടെത്തലും എന്നതിൽ ഗ്രൂപ്പ് ചർച്ചയും നടന്നു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സബ് ജഡ്ജ് ആൻഡ് സെക്രട്ടറി നിഷി പി എസ്, ജില്ലാ ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് ശ്രുതി എം, ജില്ലാ ചൈൽഡ് വെൽഫെയർ കമിറ്റി ചെയർമാൻ കെ ജി വിശ്വനാഥൻ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ സുലക്ഷണ എസ്, ജില്ലാതല ഐ സി ഡി എസ് പ്രോഗ്രാം ഓഫീസർ ചിത്രലേഖ കെ കെ തുടങ്ങിയവർ പങ്കെടുത്തു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ മെമ്പർ ഡോ എം പി ആന്റണി സ്വാഗതവും, ജില്ലാ ശിശു സംരക്ഷണ ഓഫീസർ മഞ്ജു പി ജി നന്ദിയും പറഞ്ഞു.
 

date