പൊതുമരാമത്തിന്റെ തീരദേശ റോഡുകള്‍ ഉന്നത നിലവാരത്തിലേക്ക് മാറ്റി : മന്ത്രി സുധാകരന്‍
ആലപ്പുഴ:ശോച്യാവസ്ഥയിലായിരുന്ന തീരദേശ റോഡുകള്‍ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ച് സഞ്ചാരയോഗ്യമാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് കഴിഞ്ഞെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച ധീവരസഭ കരയോഗം- വണ്ടാനം റോഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. പല കാരണങ്ങളാലും അവഗണന അനുഭവിച്ച തീരദേശവാസികളുടെ പ്രശ്നങ്ങള്‍ പഠിച്ച് അവയ്ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ വലിയ പരിഗണനയാണ് നല്‍കുന്നത്. തീര സംരക്ഷണമടക്കമുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാര പദ്ധതികള്‍ ആവശ്യമാണ്. ഇതിനായി നടപടികള്‍ കാലതാമസമില്ലാതെ നടപ്പാക്കും. പൊതുവിദ്യാഭ്യാസത്തിലടക്കം സമസ്ത മേഖലകളിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മന്ത്രി പറഞ്ഞു.
സെന്‍ട്രല്‍ റോഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒന്നരക്കോടി രൂപ മുടക്കി നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ബിഎം & ബിസി നിലവാരത്തിലാണ് റോഡ് പുനര്‍നിര്‍മ്മിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. പിഡബ്ല്യൂഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡോ. സിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ജുനൈദ്, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധര്‍മ ഭുവനചന്ദ്രന്‍, ജനപ്രതിനിധികളായ ഫൗസിയ നിസ്സാര്‍, ലതാ സുബ്ര്ഹന്‍, സംഘാടക സമിതി ചെയര്‍മാന്‍ എച്ച.സലാം, കണ്‍വീനര്‍ എ., ഓമനക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments