Skip to main content

ലീഗല്‍ മെട്രോളജി വകുപ്പ് 2.62 ലക്ഷം രൂപ പിഴ ഈടാക്കി

 

 

ആലപ്പുഴ : ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയില്‍ ഡിസംബര്‍ മാസം പകുതി വരെ വിവിധ മേഖലകളില്‍ നടത്തിയ പരിശോധനകളില്‍ 55 കേസുകള്‍ എടുത്തു. 2,62000 രൂപ പിഴ ഈടക്കുകയും ചെയ്തു. പാക്കിങ്ങ് രജിസ്റ്റ്ട്രേഷന്‍ ഇല്ലാതെ പാല്‍ പാക്ക് ചെയ്ത് വിറ്റതിന് ڔചേര്‍ത്തല തങ്കിയിലുള്ള സ്ഥാപനത്തിന് 5000 രൂപ പിഴ ഇട്ടു. ബില്ലില്‍ സ്വര്‍ണ്ണത്തിന്‍റെ ശുദ്ധത രേഖപ്പെടുത്താത്തതിന് പട്ടണക്കാട്ടുള്ള രണ്ട് ജ്വല്ലറികള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ആവശ്യമായ രേഖപ്പെടു ത്തലുകളില്ലാതെ വെളിച്ചണ്ണ പാക്ക് ചെയ്ത് വിതരണം നടത്തിയവരില്‍ നിന്നുംڔ45000 രൂപ പിഴ ഈടാക്കുകയും നിയമാനുസരണമല്ലാതെ സണ്‍ഫ്ളവര്‍ ഓയില്‍ പാക്ചെയ്ത് വിറ്റവര്‍ക്കെതിരെ നിയമ നടപടികള്‍ ആരഭിക്കുകയും ചെയ്തു.

പറവൂരിലെ നെല്ല് സംഭരണ ശാലയില്‍ ക്യത്യത ഇല്ലാത്ത ത്രാസ് ഉപയോഗിച്ചതിന് 12000 രൂപ പിഴ ഈടാക്കി. അളവ് തൂക്ക നിയമ ലഘനത്തിന് ഹരിപ്പാട്ടുള്ള 4 ബേക്കറികളില്‍ നിന്നും 19000 രൂപയും ഒരു കൊരിയര്‍ സര്‍വ്വീസിന് 4000 രൂപയും പിഴയിട്ടു. മാവേലിക്കരയില്‍ വാതില്‍പ്പടി വിതരണം നടത്തിയ രണ്ട് വാഹനങ്ങളില്‍ ക്യത്യത ഉറപ്പ് വരുത്താത്ത ത്രാസുകള്‍ ഉപയോഗിച്ചതിന് 4000 രൂപ പിഴ ഈടാക്കി. ക്രിസ്തു മസ്സ് വിപണിയില്‍ അളവ് തൂക്ക തട്ടിപ്പിനെതിരേയും വില വര്‍ദ്ധനക്കെതിരേയും വകുപ്പ്ڔപരിശോധനകളും നടപടികളും ആരംഭിച്ചു.

 

date