Skip to main content

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ഇന്ന്;ജില്ലയിൽ തുള്ളിമരുന്ന് നൽകുന്നത് 136453 കുട്ടികൾക്ക്

 

ആലപ്പുഴ:ഇന്ന് (19.12.2020,ഞായർ)സംസ്ഥാനത്ത് നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിൽ 136453 കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും.അതിഥി തൊഴിലാളി ക്യാമ്പുകളിലെ 813 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു.നവജാത ശിശുക്കൾ ഉൾപ്പെടെ അഞ്ചു വയസിനുതാഴെയുള്ള എല്ലാ കുട്ടികൾക്കും ഒരു ഡോസ് പോളിയോ തുള്ളി മരുന്ന്(രണ്ടുതുള്ളികൾ) ആണ് നൽകുക.

പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവർത്തകർ 1162 സ്ഥാപനതല ബൂത്തുകളിലും 37 ട്രാൻസിറ്റ് ബൂത്തുകളിലും 47 മൊബൈൽ ബൂത്തുകളിലുമായി ഇന്ന് രാവിലെ എട്ടുമുതൽ വൈകിട്ട് അഞ്ചുവരെ പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും.സർക്കാർ-സ്വകാര്യ ആശുപത്രികൾ,ആരോഗ്യ കേന്ദ്രങ്ങൾ,അംഗനവാടികൾ,തിരഞ്ഞെ
നാളെയും മറ്റന്നാളും ആരോഗ്യപ്രവർത്തകർ വീടുകള്‍ സന്ദര്‍ശിച്ച് എല്ലാകുട്ടികള്‍ക്കും മരുന്ന് ലഭിച്ചെന്ന് ഉറപ്പുവരുത്തും.

 

date