Skip to main content

പള്‍സ് പോളിയോ  പ്രതിരോധ തുള്ളി മരുന്ന് വിതരണം ഇന്ന്

അഞ്ച് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഇന്ന് (ജനുവരി 19)പള്‍സ് പോളിയോ  പ്രതിരോധ തുള്ളിമരുന്ന് നല്‍കും. രാവിലെ എട്ടു മുതല്‍  വൈകിട്ട് അഞ്ചു വരെയാണ് തുള്ളിമരുന്ന്  വിതരണം. പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം   ഇന്ന് (ജനുവരി 19)രാവിലെ 8.30 ന് എം രാജഗോപാലന്‍ എം എല്‍ എ  കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ നിര്‍വഹിക്കും.      കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. ശകുന്തള അധ്യക്ഷത വഹിക്കും.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എ പി ദിനേശ്കുമാര്‍ വിഷയാവതരണം നടത്തും. അങ്കണവാടികള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, ബസ്—സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ഉത്സവങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ തുടങ്ങി കുട്ടികള്‍ വരാന്‍ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും ബൂത്തുകള്‍ സ്ഥാപിച്ചാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന്  വിതരണം നടത്തുന്നത്. 

 

date