Skip to main content

സംസ്ഥാന സര്‍ക്കാര്‍ കായിക വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നു.

 

തിരുവനന്തപുരം ജി.വി. രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലും, കണ്ണൂര്‍ സ്‌പോര്‍ട്‌സ്  ഡിവിഷനിലും  2020-2021  അദ്ധ്യയന  വര്‍ഷത്തിലേയ്ക്ക്  6 മുതല്‍ 9 വരെയും പ്ലസ് വണ്‍/വി.എച്ച്.എസ്.സി. ക്ലാസ്സുകളിലേയ്ക്കുളള പ്രവേശനത്തിനായി കായികഇനങ്ങളില്‍ താത്പര്യമുളള വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നു. അത്‌ലറ്റിക്‌സ്,       ബാസ്‌ക്കറ്റ്       ബോള്‍,       ഫുട്‌ബോള്‍,       വോളിബോള്‍, തായ്‌ക്കോണ്ടോ,    റസ്‌ലിംങ്,    ഹോക്കി,    വെയ്റ്റ്‌ലിഫ്റ്റിംങ്,    ബോക്‌സിംഗ്, ജൂഡോ  ക്രിക്കറ്റ്(പെണ്‍കുട്ടികള്‍)  എന്നീ  കായികയിനങ്ങളില്‍  താല്‍പ്പര്യമുളള കുട്ടികളെ തെരഞ്ഞെടുക്കുന്നതിന്  സംസ്ഥാന  കായിക  യുവജന  കാര്യാലയം വിവിധ   കേന്ദ്രങ്ങളില്‍   ടാലന്റ്   ഹണ്ട്  സെലക്ഷന്‍   ട്രയല്‍ സംഘടിപ്പിക്കുന്നു.    താത്പര്യമുളള വിദ്യാര്‍ഥികള്‍ ജനനതീയതി തെളിയിക്കുന്ന രേഖയും ജില്ലാ, സംസ്ഥാനദേശീയ മത്സരങ്ങളില്‍ ലഭിച്ച സര്‍ട്ടിഫിക്കറ്റ്, ഫോട്ടോയുമായി ജില്ലയിലെ തെരഞ്ഞെടുപ്പ്   കേന്ദ്രങ്ങളില്‍ രാവിലെ   8 ന് മുന്‍പ്   എത്തണം. വിദ്യാര്‍ത്ഥികള്‍ക്ക്   ttp://gvrsportsschool.org/talenthunt   ഓണ്‍ലൈനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫോണ്‍ : 9995926577. പാലക്കാട് ജില്ലയില്‍ ജനുവരി 23 ന് കോട്ടത്തറ സ്‌കൂളിലും ജനുവരി 24 ന് മുക്കാലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മലമ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, ത്രിത്താല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍,  എന്നീ കേന്ദ്രങ്ങളിലാണ് സെലക്ഷന്‍ ട്രയല്‍ നടക്കുക.

date