സംഘാടക സമിതി പരിസമാപ്തി യോഗം ചേര്‍ന്നു
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് നടന്ന സംസ്ഥാനതല കലാ കായിക മേളയുടെ സംഘാടക സമിതി പ്രവര്‍ത്തന പരിസമാപ്തി യോഗം ചേര്‍ന്നു. ഹോട്ടല്‍ ഇന്ദ്രപ്രസ്ഥ ഹാളില്‍ നടന്ന യോഗം ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ആര്‍. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ എം.എല്‍.എയുമായ ടി. കെ. നൗഷാദ് അധ്യക്ഷനായി. ജനറല്‍ കണ്‍വീനറും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസറുമായ സിനി പി. ഇലഞ്ഞിക്കല്‍, നോഡല്‍ ഓഫീസര്‍ സഞ്ജയ് കുമാര്‍, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സാബു സാമുവല്‍, അസിസ്റ്റന്റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ ഡി. ബിജു എന്നിവര്‍ സംസാരിച്ചു. ട്രേഡ് യൂണിയന്‍ ഭാരവാഹികളായ എം. ഹരിദാസ് (സി.ഐ.ടി. യു), എ. രാമദാസ് (ഐ.എന്‍.ടി.യു.സി.ഐ), മോഹനന്‍ (ഐ.എന്‍.ടി.യു.സി.എ), രാജേന്ദ്രന്‍ (ബി.എം.എസ്), കെ. സി. ജയപാലന്‍ (എ.ഐ.ടി.യു.സി), സന്തോഷ് പാലക്കയം (കെ.ടി.യു.സി.എം) എന്നിവരെ യോഗത്തില്‍ ആദരിച്ചു.
- Log in to post comments