Skip to main content

ഗ്രേഡ് 2 അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം: കൂടിക്കാഴ്ച 21 ന്

പാലക്കാട് ജുഡീഷ്യല്‍ ഫാമിലി മജിസ്‌ട്രേറ്റ് കോര്‍ട്ട് നം. I, മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫാമിലി മജിസ്‌ട്രേറ്റ് കോര്‍ട്ടുകളില്‍
താത്ക്കാലികാടിസ്ഥാനത്തില്‍ ഗ്രേഡ് 2 അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം നടത്തുന്നു.  ഉദ്യോഗാര്‍ഥികള്‍ ജനുവരി 21 ന് ഉച്ചയ്ക്ക് 2.30 ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  പാലക്കാട്, മണ്ണാര്‍ക്കാട് ബാര്‍ അസോസിയേഷന്‍ നോട്ടീസ് ബോര്‍ഡില്‍ പേര് പ്രസിദ്ധീകരിച്ച ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് അസ്സല്‍ രേഖകളുമായി കലക്ടറേറ്റില്‍ എത്തണം.

date