Skip to main content

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജൈവകൃഷി അവാര്‍ഡിന് അപേക്ഷിക്കാം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴില്‍ ജൈവകൃഷി നടപ്പാക്കിയതും ജൈവകൃഷിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നതുമായി പഞ്ചായത്തുകള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം.  2018 ഏപ്രില്‍ മുതല്‍ 2019 ഡിസംബര്‍ 31 വരെ നടപ്പാക്കിയ വിവിധ ജൈവകൃഷി പ്രോത്സാഹനുവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിന് പരിഗണിക്കുക. പഞ്ചായത്തുകള്‍ക്ക് ജില്ലാ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുക. ഒന്നാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം രണ്ടും മൂന്നും ലക്ഷം രൂപയാണ് പാരിതോഷികമായി ലഭിക്കുക.  നിശ്ചിത ഫോറത്തിലുളള  അപേക്ഷകള്‍ കൃഷിഭവനുകളില്‍ ജനുവരി 31 നകം നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് അതത് കൃഷിഭവനുകളുമായി ബന്ധപ്പെടാം.

date