Post Category
ഊര്‍ജ്ജിത പള്‍സ് പോളിയോ: ഫ്‌ളാഷ് മോബ് നടത്തി.
ഊര്‍ജ്ജിത പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ പ്രചരണാര്‍ത്ഥം വിളംബര ജാഥ, ഗവ.സ്‌ക്കൂള്‍ ഓഫ് നഴ്‌സിംഗിലെ വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍ ഫ്‌ളാഷ് മോബ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ ആശുപത്രി പരിസരത്തു നിന്നാരംഭിച്ച വിളംബര ജാഥ പാലക്കാട് കോട്ട പരിസരത്ത് സമാപിച്ചു. ഐ.എം.എ, ഐ.എ.പി, റോട്ടറി ക്ലബ്ബ് പ്രതിനിധികള്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍, ഡെപ്യൂട്ടി ഡി.എം.ഓമാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസിലെ മറ്റ് പ്രോഗ്രാം ഓഫീസര്‍മാര്‍, ഗവ.സ്‌കൂള്‍ ഓഫ് നഴ്‌സിംഗ്, സി-മെറ്റ് കോളേജ് ഓഫ് നഴ്‌സിംഗ് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ ജാഥയില്‍ പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു.
date
- Log in to post comments