സ്പോര്‍ട്സ് സ്കൂള്‍ പ്രവേശനം; സെലക്ഷന്‍ ട്രയല്‍ നാളെ
തിരുവനന്തപുരം ജി.വി രാജാ സ്പോര്‍ട്സ് സ്കൂളിലും കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലും 2020-21 അധ്യയന വര്‍ഷത്തില്‍ ആറ്, ഏഴ്, എട്ട്, ഒന്‍പത്, പ്ലസ് വണ്‍/വി.എച്ച്.എസ്.സി ക്ലാസുകളില്‍ പ്രവേശനത്തിനുള്ള സെലക്ഷന്‍ ട്രയല്‍ നാളെ (ജനുവരി 20) നടക്കും.
അത്ലറ്റിക്സ്, ബാസ്ക്കറ്റ് ബോള്‍, ഫുട്ബോള്‍, വോളിബോള്‍, തായ്ക്ക്വോണ്ടോ, റസ്ലിംഗ്, ഹോക്കി, വെയ്റ്റ്ലിഫ്റ്റിംഗ്, ബോക്സിംഗ്, ജൂഡോ, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍) എന്നീ ഇനങ്ങളിലാണ് പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലും ഏറ്റുമാനൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലുമായി ട്രയല്‍സ് നടത്തുന്നത്.
പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ http://gvrsportsschool.org/talenthunt
എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യണം. ജനനത്തീയതി തെളിയിക്കുന്ന രേഖ, ജില്ലാ- സംസ്ഥാന - ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തതിന്‍റെ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ സഹിതം രാവിലെ എട്ടിനകം എത്തണം. ഫോണ്‍: 9496544257
(കെ.ഐ.ഒ.പി.ആര്‍-144/2020)
- Log in to post comments