Skip to main content

വെണ്ടേക്കുംപൊട്ടി മണ്ണിച്ചീനി നിവാസികളുടെ  യാത്ര  ദുരിതത്തിന്  പരിഹാരമാവുന്നു

 

മരുത വെണ്ടേക്കുംപൊട്ടി മണ്ണിച്ചീനി റോഡിന്റെ നിര്‍മാണം പുരോഗമിക്കുന്നു. പുഴങ്കല്ലും ചെളിയും നിറഞ്ഞ് ഗതാഗത യോഗ്യമല്ലാതായിരുന്ന വഴിയാണ്  വഴിക്കടവ് ഗ്രാമ പഞ്ചായത്തും നബാര്‍ഡും ചേര്‍ന്ന് നവീകരിക്കുന്നത്. ഡ്രൈനേജ് ഉള്‍പ്പെടെ എട്ട്  മീറ്റര്‍ വീതിയില്‍ ഒന്നര കിലോ മീറ്റര്‍ നീളത്തിലാണ് റോഡ് നിര്‍മിക്കുന്നത്. കലുങ്ക്, ഡ്രൈനേജ്, കരിങ്കല്‍ഭിത്തി എന്നിവയുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഒരു കോടി രൂപയുടേതാണ് പദ്ധതി. നബാര്‍ഡ് 80 ലക്ഷവും പഞ്ചായത്തില്‍ നിന്ന് 20 ലക്ഷം രൂപയുമാണ് നിര്‍മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. മാര്‍ച്ചിനുള്ളില്‍ പണി പൂര്‍ത്തിയാവുന്നതോടെ വെണ്ടേക്കുംപൊട്ടി മണ്ണിച്ചീനി നിവാസികളുടെ ദീര്‍ഘകാലമായുള്ള യാത്ര പ്രശ്‌നത്തിന് പരിഹാരമാവും. തമിഴ്നാട് അതിര്‍ത്തി പ്രദേശമായ  ഇവിടെ  കൂടുതലും പട്ടികവര്‍ഗ്ഗ- പട്ടികജാതി വിഭാഗക്കാരാണ് താമസിക്കുന്നത്.
 

date