Skip to main content

പാരലല്‍ കോളജ് വിദ്യാഭ്യാസാനുകൂല്യം  അപേക്ഷ ക്ഷണിച്ചു

 

ജില്ലയില്‍ പാരലല്‍ കോളജുകളില്‍ പ്ലസ് വണ്‍ മുതല്‍ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന  എസ്.സി/ ഒഇസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസാനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതി/മറ്റ് അര്‍ഹ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും ജില്ലയിലെ പാരലല്‍ കോളജുകളില്‍ പഠിക്കുന്നവരുമായിരിക്കണം. താത്പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം  അസ്സല്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ അപേക്ഷിച്ചിരുന്നുവെന്നും  പ്രവേശനം ലഭിച്ചിട്ടില്ലയെന്ന് കാണിക്കുന്ന ബന്ധപ്പെട്ട  സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജനുവരി 31 വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭകളിലെ പട്ടികജാതി ഓഫീസര്‍ക്ക് നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ജില്ലാതല, ബ്ലോക്ക്/നഗരസഭ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ പട്ടിക ജാതിവികസന ഓഫീസര്‍ അറിയിച്ചു.ഫോണ്‍-0483-2734901.
 

date