Skip to main content

കായികവിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നു

 

 തിരുവനന്തപുരം ജി.വി രാജാ സ്‌പോര്‍ട്‌സ് സ്‌കൂളിലും കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനിലും 2020-21 അധ്യയന വര്‍ഷത്തിലേക്ക്  ആറ്, ഏഴ്, എട്ട്, ഒന്‍പത്, പ്ലസ് വണ്‍/വി.എച്ച്എസ്.സി  ക്ലാസുകളിലേക്ക് വിവിധ കായികയിനങ്ങളില്‍ താത്പര്യമുള്ള കുട്ടികളെ തെരഞ്ഞടുക്കുന്നതിനായി  ജില്ലയില്‍ സെലക്ഷന്‍ ട്രയല്‍ നടത്തുന്നു. സംസ്ഥാന കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ 20, 21, 22 തീയതികളില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് ട്രയല്‍. 
അത്ലറ്റിക്സ്, ബാസ്‌ക്കറ്റ് ബോള്‍, ഫുട്ബോള്‍, വോളിബോള്‍, തായ്ക്കോണ്ടോ, റസ്ലിങ്, ഹോക്കി , വെയ്റ്റ് ലിഫ്റ്റിങ്, ബോക്സിങ്, ജൂഡോ, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍) എന്നീ കായികയിനങ്ങളിലേക്കാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്. ജനുവരി 20ന് നിലമ്പൂര്‍ ജവഹര്‍ കോളനിയിലും 21ന് മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസ് ലും 22ന് ചെട്ടിയാന്‍കിണര്‍ ജി.വി.എച്ച്.എസ്.എസ് ലും പരവനടുക്ക കോളനിയിലും നടക്കും. താത്പര്യമുള്ളവര്‍ http://gvrsportsschool.org/talenthunt മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 9995926577.
 

date