Skip to main content

ചങ്ങാതി-   മികവുത്സവം ഇന്ന്  193 പഠിതാക്കള്‍ പങ്കെടുക്കും

 

സംസ്ഥാന സാക്ഷരത മിഷന്‍ അതോറിറ്റി  ഇതര സംസ്ഥാന  തൊഴിലാളികളെ സാക്ഷരരാക്കുന്നതിനായി  നടപ്പാക്കുന്ന ചങ്ങാതി പദ്ധതിയുടെ ഭാഗമായുള്ള 'മികവുത്സവം'  ഇന്ന് (ജനുവരി 19)നടക്കും.  തിരൂരങ്ങാടി നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ.പി ഉണ്ണികൃഷണന്‍ ഉദ്ഘാടനം ചെയ്യും. സാക്ഷരതാമിഷന്‍ പ്രസിദ്ധീകരിച്ച ഹമാരി മലയാളം പാഠാവലി ഉപയോഗിച്ച് പഠനം നടത്തിയ 193 പേരാണ്  മികവുത്സവത്തില്‍ പങ്കെടുക്കുക. പതിനൊന്ന് രീതിയിലൂടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെ പഠിതാവിന്റെ പഠന നിലവാരം വിലയിരുത്തിയ സര്‍ട്ടിഫിക്കറ്റ് പരിപാടിയില്‍ നല്‍കും.  
 

date