Skip to main content

വിദ്യാഭ്യാസ ആനുകൂല്യവിതരണം പൂര്‍ത്തിയാക്കണം

 

പട്ടികജാതി വികസന വകുപ്പിന്റെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പോര്‍ട്ടലായ ഇ-ഗ്രാന്റ്‌സ് 3.0 പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായ സാഹചര്യത്തില്‍ പഴയ സോഫ്റ്റ് വെയര്‍ മുഖേന 2017-18 വരെയുള്ള ആനുകൂല്യവിതരണം  മാര്‍ച്ച് 31 ന് അവസാനിക്കുമെന്ന് ജില്ലാപട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. പഴയ സോഫ്റ്റ്‌വെയര്‍ മുഖേനയുള്ള ഡാറ്റ എന്‍ട്രി  ജനുവരി 31 നും സാങ്ഷന്‍ ഓര്‍ഡര്‍ നല്‍കുന്നതിനുള്ള സമയപരിധി ഫെബ്രുവരി 29 നും ക്ലെയിം അയക്കുന്നത് മാര്‍ച്ച് 31 നും അവസാനിക്കും. ഏതെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് (എസ്.സി,ഒ.ഇ.സി,എഫ്.സി,കെ.പി.സി.ആര്‍, എസ്.ഇ.ബി.സി, ഒ.ബി.സി, എച്ച്.എസ്.എസ്) ഇനിയും ആനുകൂല്യം അനുവദിക്കാനുണ്ടെങ്കില്‍ നടപടി ക്രമങ്ങള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ജില്ലാപട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
 

date