Skip to main content

ഭരണഘടന സംരക്ഷിക്കാന്‍ ജാഗ്രത കാണിക്കണം: -മന്ത്രി. ടി.പി രാമകൃഷ്ണന്‍

സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും സമഭാവനയും ഉറപ്പുനല്‍കുന്ന ഭരണഘടന സംരക്ഷിക്കാന്‍ ഇന്ത്യന്‍ ജനത ജാഗ്രത കാണിക്കണമെന്ന് എക്‌സൈസ് - തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. മലപ്പുറം എംഎസ്പി ഗ്രൗണ്ടില്‍  നടന്ന പരേഡില്‍ സേനാംഗങ്ങളില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ച് ശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. സഹവര്‍ത്തിത്വവും മതനിരപേക്ഷതയും  ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്ത് യുവാക്കളെ വഴിതെറ്റിക്കാന്‍ ചില പ്രതിലോമ ശക്തികള്‍ ശ്രമം നടത്തുന്നുണ്ട്. അതിനെതിരെ ജനത ഉണരേണ്ടതുണ്ട്. രാജ്യം എവിടെ നില്‍ക്കുന്നു എന്ന് ആത്മപരിശോധന നടത്താന്‍ സമയമായിരിക്കുന്നു. മതവിദ്വേഷം പടര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെ അകറ്റിനിര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. മതസൗഹാര്‍ദത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും ഭൂമിയായ മലപ്പുറം സ്വാതന്ത്ര്യസമരകാലത്ത് ഐതിഹാസിക പ്രക്ഷോഭങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടിത്തറ ഇളക്കിയ മലബാര്‍ കലാപത്തിന് വേദിയായ മണ്ണാണ് മലപ്പുറമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. സംസ്ഥാനത്ത് സുസ്ഥിരവികസനം ലക്ഷ്യമാക്കിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. പരിസ്ഥിതിയും ആരോഗ്യവും മാലിന്യസംസ്‌കരണവും പൊതുവിദ്യാഭ്യാസവും ഉള്‍പ്പെടുന്ന നവകേരള മിഷന്‍ കേരളത്തിന്റെ സമഗ്ര പുരോഗതിയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷം  മന്ത്രി പരേഡ് പരിശോധിച്ചു. എം.എസ്.പി അസി കമാന്‍ഡന്റ് ടി ശ്രീരാമ പരേഡിന് നേതൃത്വം നല്‍കി. 36 പ്ലാറ്റൂണുകളാണ് പരേഡില്‍ പങ്കെടുത്തത്. ജില്ലാ കളക്ടര്‍ അമിത് മീണ, ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റ എന്നിവരും പങ്കെടുത്തു. പരേഡ് വീക്ഷിക്കാനായി പി.ഉബൈദുള്ള എം.എല്‍.എ,നഗര  സഭാധ്യക്ഷ സി.എച്ച് ജമീല,ഇ.എന്‍. മോഹന്‍ദാസ്,സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
മാര്‍ച്ച് പാസ്റ്റില്‍ മലപ്പുറം എം.എസ്.പി ഒന്നാംസ്ഥാനം നേടി. മലപ്പുറം ആംഡ് റിസര്‍വ് പൊലീസിനാണ് രണ്ടാംസ്ഥാനം. വിവിധ വിഭാഗങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു. മികച്ച അലങ്കാരത്തിനുള്ള ഒന്നാം സമ്മാനം മലപ്പുറം ഹെന്ന സില്‍ക്‌സും രണ്ടാം സമ്മാനം കിഴക്കേത്തല ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും നേടി.
വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരേഡിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍. എന്‍.സി.സി (സീനിയര്‍) 1. ഗവ.കോളെജ് മലപ്പുറം,2. പി.എസ്.എം.ഒ കോളെജ് തിരൂരങ്ങാടി. എന്‍.സി.സി (ജൂനിയര്‍)1. എം.എസ്.പി എച്ച്.എസ്.എസ്.  2.എം.എസ്.പി എച്ച്.എസ്.എസ്.(ഗേള്‍സ്) സ്റ്റുഡന്റ് പോലീസ്  (ബോയസ്) 1. എം.എസ്.പി എച്ച്.എസ്.എസ്.മലപ്പുറം,2.ചെറുലാല്‍ എച്ച്.എസ്.എസ്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്(ഗേള്‍സ്)1. എം.എസ്.പി എച്ച്.എസ്.എസ്. 2 എം.എസ്.പി ഇ.എം. എച്ച്.എസ്.എസ്. സ്‌കൗട്ട്(സീനിയര്‍) 1.എം.എസ്.പി.എച്ച്.എസ്.എസ്. 2. ഇസ്ലാഹിയ എച്ച്.എസ്.എസ്, സ്‌കൗട്ട് (ജൂനിയര്‍) 1. എ.എം.യു.പി.എസ്.മുണ്ടുപറമ്പ, 2. എ.യു.പി.എസ്. മലപ്പുറം, ഗൈഡ്‌സ് (സീനിയര്‍) 1. എം.എസ്.പി ഇ.എം.എച്ച്.എസ്.എസ്. 2)ജി.എച്ച്.എസ്.എസ് മലപ്പുറം, ഗൈഡ്‌സ് (ജൂനിയര്‍) 1. എ.എം.യു.പി.എസ്.മുണ്ടുപറമ്പ, 2. എ.യു.പി.എസ്. മലപ്പുറം,  ജൂനിയര്‍ റെഡ് ക്രോസ്(ബോയ്‌സ്)1. എം.എസ്.പി. എച്ച്.എസ്.എസ്.മലപ്പുറം 2. എം.എസ്.പി. ഇ.എം.എച്ച്.എസ്.എസ്.. ജൂനിയര്‍ റെഡ് ക്രോസ്(ഗേള്‍സ്) 1.ജി.എച്ച്.എസ്.എസ്, മലപ്പുറം2. സെന്റ് ജമ്മാസ് എച്ച്.എസ്.എസ്.,പ്രഭാതഭേരി (യു.പി)1.എ.യു.പി.എസ്, മലപ്പുറം, 2. എ.എം.യു.പി.എസ്.മുണ്ടുപറമ്പ,
പ്രഭാതഭേരി (എച്ച്.എസ്. ബോയ്‌സ്) 1. ഇസ്ലാഹിയ ഇ.എം.എച്ച് എസ്.എസ്. 2)എം.എസ്.പി എച്ച്.എസ്.എസ്.മലപ്പുറം,2, പ്രഭാതഭേരി (എച്ച്.എസ്. ഗേള്‍സ്)1. സെന്റ് ജമ്മാസ് എച്ച്.എസ്.എസ്.മലപ്പുറം,2.ജി.ജി.എച്ച്.എസ്.എസ്.മലപ്പുറം, പ്രഭാതഭേരി(ബാന്റ് ഡിസ്‌പ്ലെ) 1, സെന്റ് ജമ്മാസ്.എച്ച്.എസ്.എസ്.മലപ്പുറം,2. എം.എസ്.പി. ഇ.എം.എച്ച്.എസ്.എസ്.മലപ്പുറം, ഓവര്‍  ഓള്‍ പെര്‍ഫോമന്‍സ് സെന്റ് ജമ്മാസ്.എച്ച്.എസ്.എസ്.മലപ്പുറം.

 

date