Post Category
പട്ടാളക്കാരനാകണോ! പതിനാറ് തികഞ്ഞാല്‍ മതി... പതിനാറ് വയസ്സില്‍ അന്തസ്സാര്‍ന്ന ജോലി ഒരു സ്വപ്നമല്ല.
രാജ്യത്തെ ഏറ്റവും ഉന്നതമായ സേനയുടെ ഭാഗമാകുന്നതെങ്ങനെ എന്ന് അറിയാനുള്ള അവസരമാണ് മലപ്പുറത്തുകാര്‍ക്ക് ഇപ്പോള്‍ കൈവന്നിരിക്കുന്നത്. മലപ്പുറം എം.എസ്.പി ഗ്രൗണ്‍ില്‍ രണ്‍ു ദിവസമായി നടക്കുന്ന ഇന്ത്യന്‍ ആര്‍മിയുടെ 'സേനയെ അറിയാം' പരിപാടിയുടെ ലക്ഷ്യവും അതു തന്നെയാണ്. ഡിഗ്രിയും പി.ജിയും കഴിഞ്ഞു ജോലി അന്വേഷിച്ചു നടക്കുന്ന യുവാക്കള്‍ സേനയുടെ സാധ്യതകള്‍ മനസിലാക്കാതെ പോകുന്നതായി എം.എസ്.പി ഗ്രൗണ്‍ില്‍ നടന്ന സേനയെ അറിയാം പരിപാടിയില്‍ പങ്കെടുത്ത ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം അഭിപ്രായപ്പെട്ടു. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന മേഖലകൂടിയാണ് സേനയെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എം.എസ്.പിയില്‍ നടന്ന ആര്‍മിയെ അറിയാം പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
date
- Log in to post comments