Post Category
കുടുംബ സംഗമം നടന്നു
വനിതാ ശിശുവികസന വകുപ്പിന്റേയും, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും മേല്‍നോട്ടത്തില്‍ പരവനടുക്കത്ത് പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് മഹിളാമന്ദിരത്തില്‍ നിന്നും വിവാഹിതരായവരുടെ കുടുംബ സംഗമം ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി അധ്യക്ഷത വഹിച്ചു. ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എം വി സുനിതാ സ്വാഗതം പറഞ്ഞു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ ഡീന ഭരതന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ ആയിഷ സഹദുളള, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ താഹിറ, മാനേജ്‌മെന്റ് കമ്മിറ്റി അംഗം ചന്ദ്രശേഖരന്‍, മഹിളാ മന്ദിരം സൂപ്രണ്ട് പി.എസ് സിനി തുടങ്ങിയവര്‍ സംസാരിച്ചു. കെ. രാധിക,സുരേന്ദ്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. നന്ദിപറഞ്ഞു.
date
- Log in to post comments