Skip to main content

തലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് കുടുംബ സംഗമം നടത്തി

തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ വീടുകള്‍ ലഭിച്ചവരുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു. പുരാവസ്തു തുറമുഖം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉത്ഘാടനം ചെയ്തു. പിണറായി ആര്‍ സി അമല സ്‌കൂളില്‍ നടന്ന പരിപാടിയില്‍  തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ രാജീവന്‍  അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രധിനിധി പി ബാലന്‍ ഉപഹാര സമര്‍പ്പണം നടത്തി.  ലൈഫ്-പിഎംഎവൈയില്‍ പദ്ധതികളില്‍ ഉള്‍പ്പെട്ട 109 കുടുംബങ്ങളാണ് സംഗമത്തില്‍ എത്തിയത്. സ്വന്തമായി വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം കുടംബ സംഗമത്തിനെത്തിയവര്‍ പങ്കുവച്ചു.
ലൈഫ് ഗുണഭോക്താക്കളുടെ വീടുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി വിവിധ വകുപ്പുകളുടെ 17 സ്റ്റാളുകള്‍ കുടംബസംഗമത്തിന്റെ ഭാഗമായി ഒക്കിയിരുന്നു. അദാലത്തില്‍ 91 പരാതികള്‍ ആണ് എത്തിയതില്‍ 50 എണ്ണം തീര്‍പ്പാക്കി. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികള്‍ എത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ശോഭ, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പി വിനീത,  പി ഗൗരി,  പഞ്ചായത്ത് പ്രസിഡന്റുമാരായ  പി കെ ഗീതമ്മ, എ കെ രമ്യ, എ വി ചന്ദ്രദാസ്, സി പി അനിത, തലശ്ശേരി ബി ഡി ഒ അഭിഷേക് കുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍,  വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധകള്‍ പങ്കെടുത്തു.

date