Skip to main content

വിഷവിമുക്ത പച്ചക്കറിക്കായി  'ജീവനി' കട്ടപ്പന ബ്ലോക്കില്‍ തുടക്കമായി.

വിഷവിമുക്ത പച്ചക്കറിക്കായി  'ജീവനി' നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതിക്ക് കട്ടപ്പന ബ്ലോക്കില്‍ തുടക്കമായി. വിഷ രഹിത പച്ചക്കറി ഉല്പാദനത്തില്‍ സംസ്ഥാനത്തെ സ്വയംപര്യാപ്തതയില്‍ എത്തിക്കുക, പോഷക സമൃദ്ധമായ ഭക്ഷണക്രമത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ദൗത്യത്തോടുകൂടി കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2020 ജനുവരി ഒന്നു മുതല്‍ 2021 എപ്രില്‍ 14 വരെ (വിഷു വരെ) യുള്ള 470 ദിവസങ്ങളിലേക്കുള്ള വിഷവിമുക്ത പച്ചക്കറി ലഭ്യമാക്കുകയാണ്
ജീവനി - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന പദ്ധതിയുടെ ലക്ഷ്യം.  ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍, വീട്ടമ്മമാര്‍, വിദ്യാര്‍ത്ഥികള്‍ ,സന്നദ്ധ സംഘടനങ്ങള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ജനകീയ പങ്കാളിത്തതോടെ  സംസ്ഥാനത്താകെ ജീവനിപോഷക തോട്ടങ്ങള്‍ ഒരുക്കിവരുന്നു.   ജീവനി പദ്ധതിയുടെ കട്ടപ്പന ബ്ലോക്ക് തല ഉത്ഘാടനം ലബ്ബക്കട ലൂര്‍ദ് മാത എല്‍ പി  സ്‌കൂളില്‍  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചിയാര്‍ രാജന്‍ നിര്‍വ്വഹിച്ചു.
കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍.ശശി അധ്യക്ഷത വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് നിത്യവഴുതന, കറിവേപ്പ്, കോവല്‍, മുരിങ്ങ എന്നിവയുടെ തൈകള്‍ സ്‌കൂള്‍ മുറ്റത്ത് നട്ടു. ഇഞ്ചിപ്പയര്‍ വിത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണവും ചെയ്തു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ വിനോദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്ദു മധുക്കുട്ടന്‍, മേഴ്‌സി തങ്കച്ചന്‍, സാവിയോ പള്ളിപ്പറമ്പില്‍, കൃഷി ഓഫീസര്‍ റ്റിന്റ്റുമോള്‍ ജോസഫ്, പ്രിന്‍സിപ്പാള്‍ ലാലിക്കുട്ടി മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

കട്ടപ്പന നഗരസഭാതല 'ജീവനി' പദ്ധതിയുടെ ഉദ്ഘാടനം കട്ടപ്പന ഗവ.കോളേജില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ലൂസി ജോയി നിര്‍വ്വഹിച്ചു. ഗവ.കോളേജ് പ്രിന്‍സിപ്പാള്‍  ഇന്‍-ചാര്‍ജ്  ഡോ.കണ്ണന്‍  അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മഞ്ജു സതീഷ്, കൃഷി ഓഫീസര്‍  ബോന്‍സി ജോസഫ്  എന്നിവര്‍ സംസാരിച്ചു.
 

date