Skip to main content

കൃഷി ഫെസിലിറ്റേറ്റര്‍മാരെ നിയമിക്കുന്നു

 

 

ആത്മ ഇടുക്കിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വ്വീസ് ഫോര്‍ ഇന്‍പുട്ട് ഡീലേഴ്‌സ് പദ്ധതിയുടെ നടത്തിപ്പിനായി ഫെസിലിറ്റേറ്റര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 17000 രൂപ പ്രതിഫലം നല്‍കും. യോഗ്യത അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചറില്‍ ബിരുദം/ ബിരുദാനന്തര ബിരുദവും അഞ്ച്  വര്‍ഷത്തെ പ്രവൃത്തിപരിചയം. കാര്‍ഷിക ബിരുദധാരികളായതും 20 വര്‍ഷത്തില്‍ കുറയാതെ കൃഷിവകുപ്പ്/ കാര്‍ഷിക സര്‍വ്വകലാശാല/കൃഷിവിജ്ഞാന കേന്ദ്രം എന്നിവയിലേതിലെങ്കിലും പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ക്ക് ഇടുക്കി ജില്ലയിലെ കൃഷി രീതികളെക്കുറിച്ചുള്ള അറിവും പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മുന്‍പരിചയവും ആവശ്യമാണ്. താല്‍പര്യമുള്ള അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം ബയോഡേറ്റ തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസില്‍ ജനുവരി 24ന് മുമ്പായി നേരിട്ടോ തപാല്‍ മുഖേനയോ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 228188.

date