Skip to main content

ബോധവല്‍ക്കരണ ക്യാമ്പ്

 

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ചെറുകിട തൊഴില്‍ സംരംഭ വായ്പയെടുത്തിട്ടുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്കായി എം.എസ്.എം.ഇ (ഉദ്യോഗ് ആധാര്‍) രജിസ്‌ട്രേഷന്‍ സംബന്ധിച്ച് ഏകദിന ബോധവല്‍ക്കരണ ക്യാമ്പ് നടത്തുന്നു. ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍. ജനുവരി 22 രാവിലെ 11ന് ഇടുക്കി ജില്ല വ്യവസായ കേന്ദ്രത്തിലാണ് ക്യാമ്പ്. കോര്‍പ്പറേഷനില്‍ നിന്നും തൊഴില്‍ സംരംഭ വായ്പയെടുത്ത പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ പങ്കെടുക്കണമെന്ന് ജില്ലാമാനേജര്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ കൂടി ഹാജരാക്കണം.

date