Skip to main content

ജനാധിപത്യ കലാലയം പരിപാടി നടത്തും

ഭരണഘടനാ പഠന ക്ലാസ്, വിദ്യാർത്ഥികളുടെ മാതൃകാ നിയമസഭ, ഡിബേറ്റ് മത്സരങ്ങൾ എന്നിവ ഉൾപ്പെടുത്തി ഓരോ നിയോജക മണ്ഡലത്തിലെയും വിവിധ കോളേജുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഒരു കോളേജിൽ ഒരു ദിവസത്തെ പരിപാടി എന്ന രീതിയിൽ ജനാധിപത്യ കലാലയം പരിപാടി നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം 23ന് രാവിലെ 10ന് പൊന്നാനി എം.ഇ.എസ് കോളേജിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവഹിക്കും. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ച് നിയമസഭാ മ്യൂസിയം വിഭാഗത്തിന്റെ ആഭിമുഖ്യത്തിലുള്ള ചരിത്രപ്രദർശനം ജനുവരി 23, 24 തീയതികളിൽ പൊന്നാനി എം.ഇ.എസ് കോളേജിൽ സംഘടിപ്പിക്കും.
പി.എൻ.എക്സ്.312/2020

date