Skip to main content

നിമിഷ നേരത്തില്‍ റേഷന്‍ കാര്‍ഡിലെ  തെറ്റുകള്‍ തിരുത്തി ലൈഫ് ഗുണഭോക്താക്കള്‍

പുളിക്കീഴ് ബ്ലോക്കിലെ ലൈഫ് കുടുംബ സംഗമത്തില്‍  നിമിഷ നേരത്തില്‍ റേഷന്‍ കാര്‍ഡിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നല്‍കി സിവില്‍ സപ്ലൈസ് വകുപ്പ്.  കുടുംബ സംഗമത്തിനോടൊപ്പം നടത്തിയ അദാലത്തില്‍ സിവില്‍ സപ്ലൈസ് സ്റ്റാളിലെത്തിയത് 15 അപേക്ഷകളാണ്. റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാനും, പേര് തിരുത്താനും, പുതിയ റേഷന്‍ കാര്‍ഡിനുമായാണു ലൈഫ്ഗുണഭോക്താക്കള്‍ അപേക്ഷകളുമായി എത്തിയത്. അദാലത്തില്‍ ലഭിച്ച 15 അപേക്ഷകളില്‍ എട്ട് ബി.പി.എല്‍ കാര്‍ഡും രണ്ട് എ.എ.വൈ കാര്‍ഡും അഞ്ച് ജനറല്‍ കാര്‍ഡ് അപേക്ഷകളുമാണു ലഭിച്ചത്. ബി.പി.എല്‍ കാര്‍ഡുകള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നല്‍്കുമെന്നു താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.മായാദേവി അറിയിച്ചു.

date