Skip to main content

എഡ്യുസാറ്റിന്റെ ബിയോണ്ട് സിലബി : ഉദ്ഘാടനം ഫെബ്രുവരി ഒന്നിന്

എഡ്യൂസാറ്റ് പ്രോജക്ടിന്റെ 2017-18 വര്‍ഷത്തെ സംരംഭമായ ബിയോണ്ട് സിലബിയുടെ ഔപചാരിക ഉദ്ഘാടനം ഫെബ്രുവരി ഒന്നിന് വൈകിട്ട് 3.30 ന് തിരുവനന്തപുരം സംസ്‌കൃത കോളേജ് വകുപ്പിലെ എഡ്യുസാറ്റ് സംസ്ഥാന സ്റ്റുഡിയോ (മേഘനാഥ് സാഹാ സെന്റര്‍ ഫോര്‍ വീഡിയോ കണ്ടെന്റ് ഡെവലപ്‌മെന്റ്) ല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ സി. രവീന്ദ്രനാഥ് കേരളത്തിലെ എല്ലാ ഗവണ്‍മെന്റ് കോളേജുകളിലെയും വിദ്യാര്‍ത്ഥികളുമായി സംവദിച്ചുകൊണ്ട് നിര്‍വ്വഹിക്കും. ഇതിന്റെ തത്സമയ സംപ്രേഷണം കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ www.promelavya.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

രാജ്യത്തിനകത്തും പുറത്തുമുള്ള മികച്ച വിദ്യാഭ്യാസ വിചക്ഷണരുടെയും സാങ്കേതിക വ്യവസായിക മേഖലയിലുള്ള വിദഗ്ധരുടെയും അറിവ് കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തിന് ലഭ്യമാക്കാനും അവരുമായി സംവാദം സാധ്യമാക്കുന്നതിനുമാണ് ബിയോണ്ട് സിലബി ലക്ഷ്യമിടുന്നത്.

പി.എന്‍.എക്‌സ്.359/18

date