Skip to main content

സൈനിക ക്ഷേമ വകുപ്പിന്‍റെ സ്കോളര്‍ഷിപ്പ്

വിമുക്ത ഭടന്‍മാരുടെ മുഴുവന്‍ സമയം  തൊഴിലധിഷ്ഠിത, സാങ്കേതിക കോഴ്സുകളില്‍ പഠിക്കുന്ന തൊഴില്‍രഹിതരായ ഭാര്യമാര്‍ക്കും അവിവാഹിതരും  തൊഴില്‍രഹിതരും ആശ്രിതരുമായ മക്കള്‍ക്കും സൈനിക ക്ഷേമ വകുപ്പിന്‍റെ അമാല്‍ഗമേറ്റഡ് ഫണ്ട് സ്കോളര്‍ഷിപ്പിന്   ജനുവരി  31 വരെ അപേക്ഷിക്കാം.     

പഠിക്കുന്ന കോഴ്സിന്‍റെ യോഗ്യതാ പരീക്ഷയില്‍ 50  ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടിയവരെയാണ് പരിഗണിക്കുന്നത്.   പ്രവേശനം നേടിയ സമയത്ത് പ്രായം ഇരുപത്തഞ്ചു വയസ്സില്‍ താഴെയായിരിക്കണം. മറ്റു സ്കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നവരും ഇതേ കോഴ്സിന് ഫീസിളവ് ലഭിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം.  

date