Skip to main content

കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കാണക്കാരി ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ല്‍ പൂര്‍ത്തീകരിച്ച മുതിരക്കാല-റേഷന്‍കടപ്പടി കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു.  

       ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനോയി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മ്മല ദിവാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം കെ.പി. ജയപ്രകാശ്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മോന്‍സ് ജോസഫ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടും  ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്‍റെയും കാണക്കാരി ഗ്രാമപഞ്ചായത്തിന്‍റെയും പ്ലാന്‍ ഫണ്ട് വിഹിതവും ഉള്‍പ്പെടെ 20 ലക്ഷം രൂപ ചിലവിട്ടാണ് പദ്ധതി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

date