Skip to main content

ജില്ലാകലക്ടറുടെ പരാതി പരിഹാര അദാലത്ത് നാളെ നടക്കും

 

പെരിന്തല്‍മണ്ണ താലൂക്കില്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ നടക്കുന്ന പരാതി പരിഹാര അദാലത്ത് നാളെ( ജനുവരി 23) രാവിലെ ഒന്‍പത് മുതല്‍ അങ്ങാടിപ്പുറം എം.പി നാരായണമേനോന്‍ സ്മാരക ഹാളില്‍ നടക്കും. മുഖ്യമന്ത്രിയുടെ ചികിത്സാധനസഹായം, എല്‍.ആര്‍.എം കേസുകള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി പരിഹാരം കാണേണ്ട പ്രശ്നങ്ങള്‍ എന്നിവ ഒഴികെയുള്ള വിഷയങ്ങളാണ് അദാലത്തില്‍ പരിഗണിക്കുക. അദാലത്തില്‍ പൊതുജനങ്ങളില്‍ നിന്നും നേരിട്ട് പരാതി സ്വീകരിക്കും.  പെരിന്തല്‍മണ്ണ താലൂക്ക് തലത്തിലുള്ള സര്‍ക്കാര്‍ ഓഫീസ് മേധാവികളുടെയും ജനവിഭാഗങ്ങളുടെയും പങ്കാളിത്തം അദാലത്തിലുണ്ടാകണമെന്ന് പെരിന്തല്‍മണ്ണ താഹസില്‍ദാര്‍ പി.ടി ജാഫറലി അറിയിച്ചു.
 

date