Skip to main content

കലാമണ്ഡലം ഗീതാനന്ദന്റെ നിര്യാണത്തില്‍ തൊഴിലും നൈപുണ്യവും, എക്‌സൈസ് മന്ത്രിയുടെ അനുശോചനം രേഖപ്പെടുത്തി

പ്രശസ്ത തുള്ളല്‍ കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്റെ ആകസ്മിക വേര്‍പാടില്‍ തൊഴിലും നൈപുണ്യവും, എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി. തുള്ളല്‍കലയെ ജനകീയവും സര്‍ഗാത്മകവുമാക്കിയ അതുല്യപ്രതിഭയായിരുന്നു കലാമണ്ഡലം ഗീതാനന്ദന്‍. തുള്ളല്‍കലയ്ക്കായി ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കലാരംഗത്തിന് വലിയ നഷ്ടമാണെന്ന് മന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. 

പി.എന്‍.എക്‌സ്.361/18

date