Post Category
മാധ്യമ വിദ്യാർത്ഥികൾക്ക് ശിൽപശാലയിൽ രജിസ്റ്റർ ചെയ്യാം
ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് മാധ്യമ ദിനാചരണത്തിന്റെ ഭാഗമായി ജനുവരി 29, 30 തീയതികളിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മാധ്യമ ശിൽപശാലയിൽ മാധ്യമ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകർ പങ്കെടുക്കുന്ന ശിൽപശാലയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്കാണ് പ്രവേശനം. വിവിധ വിഷയങ്ങളിൽ പ്രഗത്ഭർ സംവദിക്കുകയും വിദ്യാർത്ഥികൾക്ക് മുതിർന്ന മാധ്യമ പ്രവർത്തകരുമായി ആശയവിനിമയത്തിന് അവസരം ലഭിക്കുകയും ചെയ്യും. താത്പര്യമുള്ളവർ ജനുവരി 25ന് വൈകിട്ട് അഞ്ച് മണിക്കകം 9895394630, 9744764171 എന്ന നമ്പറുകളിലൊന്നിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ്.319/2020
date
- Log in to post comments