Post Category
വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക നിയമനം
കേരള വനഗവേഷണ സ്ഥാപനത്തിൽ സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് സീനിയർ കൺസൾട്ടന്റ് പ്രോജക്ട് ഫെല്ലോ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. പ്രിപ്പറേഷൻ ഓഫ് കോമ്പൻസാറ്ററി മാൻഗ്രൂവ് എഫോറസ്റ്റേഷൻ ആൻഡ് കൺസർവേഷൻ പ്ലാൻ റിലേറ്റഡ് ടു ദി വൈഡനിംഗ് ആൻഡ് ഇംപ്രൂവ്‌മെന്റ് ഓഫ് എൻ.എച്ച്.17 ഫ്രം കണ്ണൂർ ടു തലപ്പാടി എന്ന ഗവേഷണ പദ്ധതിയിലേക്കാണ് നിയമനം. ഫോറസ്ട്രിയിലോ ബോട്ടണിയിലോ ഉള്ള പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് സീനിയർ കൺസൾട്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രോജക്ട് ഫെല്ലോയ്ക്ക് ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. നിയമനത്തിനുള്ള ഇന്റർവ്യൂ 28ന് രാവിലെ കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കും. വിശദവിവരങ്ങൾക്ക് www.kfri.res.in സന്ദർശിക്കുക.
പി.എൻ.എക്സ്.320/2020
date
- Log in to post comments