Skip to main content
ലൈഫ് കുടുബ സംഗമം ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

ലൈമിഷന്‍ ഗുണഭോക്താക്കളുടെ  ദേവികുളം ബ്ലോക്ക്തല കുടുംബ സംഗമവും
അദാലത്തും  മൂന്നാറില്‍ നടന്നു.   എസ് രാജേന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം
ചെയ്തു. പിറന്ന നാള്‍ മുതല്‍ സ്വന്തം വീട്ടില്‍ കഴിയുന്നതിനുള്ള
സാഹചര്യമാണ് ഓരോരുത്തര്‍ക്കും ആവശ്യമെന്നും സര്‍ക്കാര്‍
വീടില്ലാത്തവര്‍ക്ക് വീടൊരുക്കാന്‍ മികച്ച പിന്തുണ നല്‍ക്കുന്നു എന്നും
എംഎല്‍എ പറഞ്ഞു.
കാന്തല്ലൂര്‍, മറയൂര്‍,മാങ്കുളം, ശാന്തന്‍പ്പാറ, വട്ടവട, മൂന്നാര്‍,
ദേവികുളം, ചിന്നക്കനാല്‍,ഇടമലക്കുടി എന്നീ ഒമ്പത്
പഞ്ചായത്തുകളിലുള്ളവരാണ് കുടുംബ സംഗമത്തിനായി എത്തിയത്. ദേവികുളം
ബ്ലോക്കിനു കീഴില്‍ 1247 വീടുകള്‍ ഇതുവരെ പൂര്‍ത്തിയായി. സംഗമത്തിന്റെ
ഭാഗമായി ലൈഫിന്റെ ഗുണഭോക്താക്കള്‍ക്ക് 20തോളം സര്‍ക്കാര്‍ വകുപ്പുകളുടെ
സേവനങ്ങളും  ഒരുക്കിയിരുന്നു. ആര്‍.രാധാകൃഷ്ണന്‍ ,ജില്ലാ പഞ്ചായത്ത് അംഗം
 എസ് വിജയകുമാര്‍, തഹസില്‍ദാര്‍ ജി ജി കുന്നപ്പിള്ളിയില്‍, ഗ്രാമ
പഞ്ചായത്തു പ്രസിഡന്റുമാരായ പി.രാമ രാജ്, സി.കറുപ്പായി, ആരോഗ്യദാസ്, ഷാജി
മാത്യു, സരസ്വതി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍
സംസാരിച്ചു.

date