Skip to main content

ആസ്‌ട്രേലിയൻ കലാകാരൻ ഗ്രാംടി വാണ്ടര്‍‌സ്റ്റോളിനെ കേരള കലാമണ്ഡലം ആദരിച്ചു

ആസ്‌ട്രേലിയൻ സ്വദേശി ഗ്രാംടി വാണ്ടര്‍‌സ്റ്റോളിനെ കേരള കലാമണ്ഡലം നിളാ കാമ്പസ്സിൽ ആദരിച്ചു. കലാമണ്ഡലത്തിന്റെ ഖ്യാതി വിദേശരാജ്യങ്ങളിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ആദരവ്. 1970 കളിലെ വിദേശ പര്യടന അനുഭവങ്ങൾ അദ്ദേഹം പങ്കുവെച്ചു. തുടർന്ന് ഗോഡ് വിത്ത് ഗ്രീൻ ഫേയ്‌സ് എന്ന ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
തുടർന്ന് ജിഷ്ണു കൃഷ്ണൻ സംവിധാനം ചെയ്ത കലാമണ്ഡലത്തിന്റെ മുൻ സൂപ്രണ്ട് കിള്ളിമംഗലം വാസുദേവൻ നമ്പൂതിരപ്പാടിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയായ 'കിള്ളിമംഗലം വഴി' പ്രദർശിപ്പിച്ചു. സൂപ്രണ്ടിന്റെ കലാസമീപനം, ആസ്വാദനരീതി, ചരിത്രബോധം എന്നിവ മുൻനിർത്തിയാണ് ഈ ഹ്രസ്വചിത്രം നിർമ്മിച്ചത്. ശേഷം പ്രശസ്ത സാരോദ് വാദകൻ അലി അക്ബർ ഖാന്റെ മകൻ മണിക് ഖാനും പ്രശസ്ത തബല വാദകൻ ചന്ദ്രാജിത്ത് ദുരൈരാജും അവതരിപ്പിച്ച സരോദ് വാദനവും അപൂർവ്വ അനുഭവമായി.
കലാമണ്ഡലം മുൻ പ്രിൻസിപ്പാളും നിളാ കാമ്പസ് മുൻ ഡയറക്ടറുമായ കലാമണ്ഡലം എം.പി.എസ് നമ്പൂതിരിയുടെ അധ്യക്ഷതയിൽ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാംടി വാണ്ടര്‍‌സ്റ്റോൾ ആമുഖ പ്രഭാഷണവും കുഞ്ചു വാസുദേവൻ നമ്പൂതിരിപ്പാട് നന്ദിയും പറഞ്ഞു.

date