Skip to main content

സി.സി.പി ഹോമിയോ റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഒക്‌ടോബറിൽ നടന്ന സി.സി.പി (ഹോമിയോ) കോഴ്‌സിന്റെ റഗുലർ/ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. മാർക്ക്‌ലിസ്റ്റ് അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് വിതരണം ചെയ്യും. പുനർമൂല്യനിർണയത്തിനുള്ള അപേക്ഷ പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന 500 രൂപ ഡി.ഡി സഹിതം പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ, സർക്കാർ ഹോമിയോപതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ ഫെബ്രുവരി നാലിനകം ലഭ്യമാക്കണം. സർട്ടിഫിക്കറ്റിനായി മാർക്ക് ലിസ്റ്റിന്റെയും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിന്റെയും പകർപ്പുകളും 500 രൂപയുടെ ഡി.ഡിയും സഹിതം അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം സ്വന്തം മേൽവിലാസം രേഖപ്പെടുത്തി 40 രൂപ സ്റ്റാമ്പ് ഒട്ടിച്ച കവറും വയ്ക്കണം. ഫോൺ: 0471-2459459.
പി.എൻ.എക്സ്.351/2020

 

 

date