Post Category
പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്‍ഷൂറന്‍സ്
കോഴിക്കോട് ജില്ലയില്‍ 2012 മുതല്‍ രജിസ്റ്റര്‍ ചെയ്ത, മോട്ടോര്‍ ഘടിപ്പിച്ച് കടലില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് (എഞ്ചിനുള്‍പ്പെടെ) ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനായി ക്ഷേമനിധി അംഗത്വമുള്ള പരമ്പരാഗത ബോട്ടുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍, ഫിഷറീസ് സ്റ്റേഷന്‍, ബേപ്പൂര്‍, കൊയിലാണ്ടി, വടകര, ബേപ്പൂര്‍ മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജനവരി 31 നകം അതത് ഓഫീസുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0495 2383780.
date
- Log in to post comments