Post Category
ഭരണഘടനയുടെ ആമുഖം വായിക്കും
സംസ്ഥാന സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന '' ഇന്ത്യ'' എന്ന റിപ്പബ്ലിക് കാമ്പയിനോടനുബന്ധിച്ച് നാളെ (ജനുവരി 25) ജില്ലയില്‍ ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ 419 കേന്ദ്രങ്ങളില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കും. സാക്ഷരതാ മിഷന്റെ വിദ്യാ കേന്ദ്രങ്ങള്‍, സാക്ഷരതാ പദ്ധതി നടപ്പിലാക്കുന്ന കോളനികള്‍, നവചേതന പട്ടിക ജാതി സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പരിപാടി നടപ്പിലാക്കിയ കോളനികള്‍ സമഗ്ര പട്ടിക വര്‍ഗ സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പദ്ധതി കേന്ദ്രങ്ങള്‍, അക്ഷരസാഗരം പദ്ധതി നടപ്പിലാക്കിയ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് ആമുഖം വായിച്ച് ക്ലാസ്സുകള്‍ നടത്തുക. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം രാമനാട്ടുകര പരുത്തിപ്പാറ കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വ്വഹിക്കും.
date
- Log in to post comments