സ്വപ്നം കണ്ട വീട് സ്വന്തം; സർക്കാരിന് നന്ദി പറഞ്ഞ് ലിനി
സ്വപ്നം കണ്ട വീട് യാഥാർത്ഥ്യമായതിന്റെ സന്തോഷകണ്ണീരുമായാണ് കൂഴുരിൽ നിന്ന് ലിനി ജില്ലാ ലൈഫ് മിഷൻ കുടുംബസംഗമത്തിൽ എത്തിയത്. സ്വപ്നഭവനത്തിന്റെ നിർമ്മാണം പൂർത്തിയായത്തിന്റെ സന്തോഷം പറഞ്ഞ് അറിയിക്കാൻ കഴിയുന്നില്ല ലിനിക്ക്. അപ്പച്ചൻ, അമ്മച്ചി, ഭർത്താവ്, രണ്ട് കുട്ടികൾ അടങ്ങുന്നതാണ് കുഴൂർ കച്ചപ്പിള്ളി വീട്ടിൽ ലിനിയുടെ കുടുംബം. ഷീറ്റ് മെഞ്ഞ് ഷെഡ് കൊണ്ട് മറച്ച വീട്ടിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. കുഴൂർ ഗ്രാമ പഞ്ചായത്തിന്റെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ പട്ടികയിൽ ലീനയുടെ കുടുംബം ഉൾപ്പെട്ടിരുന്നില്ല. ഗ്രാമപഞ്ചായത്തിലെ ഗ്രാമസേവകന്റെ നിർദ്ദേശത്തേ തുടർന്ന് ജില്ലയിലെ അയ്യന്തോളിൽ പ്രവർത്തിക്കുന്ന ലൈഫ്മിഷന്റെ ഓഫീസിൽ എത്തി അപേക്ഷ നൽക്കുകയായിരുന്നു. കുടുംബത്തിന്റെ ബുദ്ധിമുട്ടും രോഗവസ്ഥകളും പരിഗണിച്ച് പ്രത്യേക പരിഗണനയിലൂടെ ലൈഫ് മിഷൻ ഈ കുടുംബത്തിനെ ഗുണഭോക്താവായി പരിഗണിക്കുകയായിരുന്നു. 43 വയസ്സുള്ള ലിനിയുടെ ഭർത്താവ് ബിജുവിന് കാലിൽ ബ്ലഡ് സർക്കൂലേഷൻ ഇല്ലാത്തതിനാൽ എല്ല് ദ്രവിക്കുന്ന രോഗമാണ്. മത്സ്യതൊഴിലാളിയായ 67 വയസുള്ള തോമസിനും രോഗിയായതിനാൽ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയാണ്. ലിനി തൊഴലുറപ്പ് തൊഴിലിന് പോയാണ് കുടുംബ ജീവിതം മുന്നോട്ട് പോകുന്നത്. ശാരീരിക അവശതകളാൽ ബുദ്ധിമുട്ടുന്ന ഇവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ ടെറസ് വീടാണ് ലൈഫ് മിഷൻ വഴി ലഭിച്ചത്. 13 വയസുള്ള അൻവിയക്കും 10 വയസ്സുള്ള ആൽവിനും 64 വയസുള്ള മറിയത്തിനും പുതിയ വീട്ടിൽ സുരക്ഷിതമായി ഇനിയുള്ള കാലം കഴിയാം എന്ന സന്തോഷത്തിലാണ് ഈ കുടുംബം.
- Log in to post comments