Post Category
ഡാറ്റാ എൻട്രി പൂർത്തിയാക്കണം
പട്ടിജാതി വികസന വകുപ്പിന്റെ ഇ-ഗ്രാന്റ്‌സ് 3.0 സോഫ്റ്റ്‌വേയർ പൂർണ്ണമായും പ്രവർത്തനം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇ-ഗ്രാന്റ്‌സ് പഴയ സോഫ്റ്റ്‌വേയർ മുഖേനയുളള ആനുകൂല്യ വിതരണം നടപ്പ് സാമ്പത്തിക വർഷം നിർത്തലാക്കുന്നു. 2015 മുതൽ ഏതെങ്കിലും വിദ്യാർഥികൾക്ക് പഴയ സോഫ്റ്റ്‌വേയർ മുഖേന ആനുകൂല്യം അനുവദിക്കാനുണ്ടെങ്കിൽ ജില്ലയിലെ പോസ്റ്റ് മെട്രിക്ക് സ്ഥാപനമേധാവികളും വിദ്യാർത്ഥികളുടെ ഡാറ്റാ എൻട്രി ജനുവരി 29 നകം പൂർത്തീകരിക്കണം. നിശ്ചത സമയപരിധിക്കകം ഡാറ്റാ എൻട്രി ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ തുടർന്നുണ്ടാകുന്ന പരാതികളുടെ ഉത്തരവാദിത്തം സ്ഥാപനമേധാവികൾക്കാണെന്ന് അസി. ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0487 2360381.
date
- Log in to post comments