Skip to main content

പാമ്പാടി സ്‌കൂളിന് 64.42 ലക്ഷം രൂപ

പാമ്പാടി ഗവ എൽ.പി.സ്‌കൂൾ കെട്ടിട നിർമ്മാണത്തിന് ചേലക്കര നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്ന് 64.42 ലക്ഷം രൂപ അനുവദിച്ചതായി യു.ആർ. പ്രദീപ് എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമ്മാണ ചുമതല. ടെണ്ടർ നടപടികൾ പൂർത്തികരിച്ച് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് എംഎൽഎ നിർദ്ദേശം നൽകി.

date