Post Category
ഭരണഘടന സന്ദേശ കലാജാഥക്ക് സ്വീകരണം
സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഭരണഘടന സന്ദേശ കലാജാഥ നാളെ (ജനുവരി 24 ) ജില്ലയിൽ എത്തിച്ചേരും. മൂന്നിടങ്ങളിലായി സ്വീകരണം നൽകും . മാവേലിക്കര എം എസ് എസ് സ്കൂളിൽ ആർ രാജേഷ് എം എൽ എ രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യും. പുന്നപ്ര തെക്ക് വിജ്ഞാനപ്രദായി വായനശാല അങ്കണത്തിൽ വൈകീട്ട് 3.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ജാഥയ്ക്ക് സ്വീകരണം നല്കും'. ആലപ്പുഴ സഖറിയ ബസാറിൽ എ എം ആരിഫ് എം.പി.യുടെ നേതൃത്വത്തിൽ വൈകിട്ട് 4.30ന് ജാഥയ്ക്ക് സ്വീകരണം നല്കും. 20 കലാകാരന്മാർ കലാജാഥ സംഘത്തിലുണ്ട് ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാക്ഷരതാ മിഷൻ ഈ കലാജാഥ സംഘടിപ്പിച്ചിരിക്കുന്നത്
date
- Log in to post comments